യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദുബായിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി

Date:

Share post:

ശക്തമായ മഴയേത്തുടർന്നുണ്ടായ പ്രളയത്തിന്റെ കെടുതിയിൽ നിന്ന് യുഎഇ പൂർണമായും മുക്തമായിട്ടില്ല. ഇതിനിടെ ദുബായിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി ഇന്ത്യൻ എംബസി. ദുബായിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്നാണ് എംബസി അധികൃതർ വ്യക്തമാക്കിയത്.

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതോ അതുവഴി പോകുന്നതോ ആയ യാത്രക്കാർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രളയത്തേത്തുടർന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേയ്ക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ സർവ്വീസ് നടത്തുന്ന ഫ്ളൈറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ദുബായ് വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായങ്ങൾ നൽകുന്നതിനായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. സേവനം ആവശ്യമുള്ളവർക്ക് 971501205172, 971569950590, 971507347676, 971585754213 എന്ന മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...