കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു, കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുമെന്ന് വീണ ജോർജ് 

Date:

Share post:

കാസര്‍ഗോഡ് കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്കാണ് ആശുപത്രിയിൽ സാധാരണ പ്രസവം നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കാസര്‍ഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഇടത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അതേസമയം കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 23 കോടി രൂപയും സർക്കാർ അനുവദിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചതും ജില്ലയുടെ വികസനങ്ങളെ മുൻ നിർത്തിയുള്ള സർക്കാരിന്റെ പ്രയത്നങ്ങളുടെ ഭാഗമാണ്.

കഴിഞ്ഞ മാര്‍ച്ച് 31നാണ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്‍ക്ക് ഒ.പി. സേവനവും 77 പേര്‍ക്ക് ഐ.പി. സേവനവുമാണ് ഇവിടെ ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കിയത്. ഇതിന് പുറമേ 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പറേഷന്‍ തിയേറ്ററുകളും കേന്ദ്രീകൃത മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാണ്. ഇതിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എന്‍.സി.യു, ഐ.സി.യു, ഒ.പി. വിഭാഗം, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഫാര്‍മസി, ലാബ് എന്നിവയും സജ്ജമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...