സൗദി സർക്കാറിന്റെ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ജനുവരിയിൽ അവസാനിക്കും. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ വീഴ്ച വരുത്തുന്ന വിദേശ കമ്പനികൾക്ക് സർക്കാർ കരാറുകൾ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
2021 ഫെബ്രുവരിയിലാണ് സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശകമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.