മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിൽ നിന്ന് ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകളി യുഎഇ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ വിശുദ്ധ ഖുർആനും സുന്നത്ത് ഫൗണ്ടേഷനും നിയന്ത്രിക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഷാർജ.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് വിശുദ്ധ ഖുർആനിനെയും സുന്നത്തിനെയും നിയന്ത്രിക്കുന്ന 2018 ലെ നിയമ നമ്പർ (2) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2024 ലെ നിയമം നമ്പർ (4) പുറപ്പെടുവിച്ചത്.
നിയമം അനുസരിച്ച് 2018-ലെ നിയമ നമ്പർ (2)-ലെ ആർട്ടിക്കിൾ നമ്പർ (5) ലെ ക്ലോസ് നമ്പർ (5) ൻ്റെ വാചകത്തിലാണ് ഭേതഗതി. “വിശുദ്ധ ഖുർആനും പ്രവാചകൻ്റെ സുന്നത്തും മനഃപാഠമാക്കുന്നതിനുള്ള സ്വകാര്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റുകൾ നിയന്ത്രിക്കുക, അതിനുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ക്രമീകരിക്കുക, ബാധകമായ നിയമനിർമ്മാണത്തിന് അനുസൃതമായി യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിച്ച് അവയെ നിരീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.” എന്നിങ്ങനെയാണ് മാറ്റം.
നിയമമനുസരിച്ച് ആർട്ടിക്കിൾ നമ്പർ (13) ബിസ് 2018-ലെ നിയമ നമ്പർ (2)-ലേക്ക് ചേർക്കാനും ഉത്തരവിൽ സൂചിപ്പിക്കുന്നു. ഖുറാൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന അപകടങ്ങളെ ഉയർത്തിക്കാട്ടി ജൂൺ രണ്ടിനാണ് യുഎഇ കർശന നിയന്ത്രണം നടപ്പിലാക്കി ഉത്തരവിറക്കിയത്.