പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എമിറേറ്റിൽ ഉണ്ടായ എല്ലാ ഗതാഗത ലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ ഷംസി തിങ്കളാഴ്ച ഉത്തരവിട്ടു.
75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയ്ക്കാണ് എമിറേറ്റസ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്.
മഴയ്ക്ക് ശേഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നും അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിലുമാണ് ഈ തീരുമാനം.