മഴ വിതച്ച ദുരിതത്തിൽ നിന്ന് കരകയറി ഷാർജ: പൗരന്മാർക്ക് സഹായം ആവശ്യപ്പെടാൻ ഷാർജ വാട്‌സ്ആപ്പ് നമ്പർ പുറത്തിറക്കി

Date:

Share post:

യുഎഇയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ഷാർജയിലെ കുടുംബങ്ങൾക്ക് സഹായമെത്തുകയാണ്. ഷാർജയിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടീം, ഇത്തരം കുടുംബങ്ങളുടെ അടിയന്തര ആവശ്യങ്ങളിൽ സഹായം എത്തിക്കാൻ ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെൻ്റിന് നിർദ്ദേശം നൽകി.

ഇതിനായി, 065015161 എന്ന നമ്പറിലെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ വഴി അഭ്യർത്ഥനകൾ സ്വീകരിക്കാനും ദുരിതബാധിതരായ കുടുംബങ്ങളെ ബന്ധപ്പെടാനും സംഘം വകുപ്പിനോട് നിർദ്ദേശിച്ചു, അതിലൂടെ അവരെ സഹായിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയും.

അതുപോലെ, ദുബായിലെദുരിതബാധിതരായ പൗരന്മാരുടെ പിന്തുണ അഭ്യർത്ഥനകൾ സ്വീകരിക്കുന്നതിന് വാട്ട്‌സ്ആപ്പിൽ നമ്പർ (0583009000) അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട അധികാരികളോട് തുടർനടപടികൾ എത്രയും വേ​ഗം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...