കനത്ത മഴ മൂലം ഷാർജയിലെ സ്കൂളുകൾ താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. റെഗുലർ ക്ലാസുകൾക്ക് പകരം റിമോട്ട് ക്ലാസുകളും ഓൺലൈൻ ക്ലാസുകളുമായിരുന്നു നടന്നിരുന്നത്. ഇപ്പോൾ അസ്ഥിരമായ കാലാവസ്ഥയിൽ ശമനമുണ്ടായതോടെ ഷാർജയിലെ സ്കൂളുകൾ ഏപ്രിൽ 29 തിങ്കളാഴ്ച മുതൽ വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ മുൻനിർത്തി ഏപ്രിൽ 15 തിങ്കളാഴ്ചയാണ് സ്വകാര്യ സ്കൂളുകൾക്കായി വിദൂര പഠനം പ്രഖ്യാപിച്ചത്.
ആദ്യ രണ്ട് ദിവസം ഓൺലൈൻ ക്ലാസുകളായിരുന്നു. പിന്നീട് ഏപ്രിൽ 18 വ്യാഴാഴ്ച വിദ്യാർത്ഥികൾ വിദൂരമായി പഠനം തുടർന്നു. ശേഷം ഏപ്രിൽ 22 തിങ്കളാഴ്ചയും ഏപ്രിൽ 23 ചൊവ്വാഴ്ചയും മഴ തുടർന്നതോടെ റിമോട്ട് ക്ലാസുകൾ തുടർന്നു. 75 വർഷത്തിനിടയിൽ പെയ്ത ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്.