യുദ്ധ വിമാനം പറപ്പിച്ച് പൈലറ്റായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിൽ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റായ ‘തേജസിൽ’ ആയിരുന്നു മോദി പൈലറ്റായത്. ബംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിച്ചത്.
തേജസിലെ യാത്ര വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ തന്റെ ആത്മവിശ്വാസം വർധിച്ചു എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ‘തേജസിന്റെ ഒരു യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു ഇത്. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ എന്റെ ആത്മവിശ്വാസം ഗണ്യമായി വർധിച്ചു. ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും കൂടി എന്നും എക്‌സിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.