ലിബിയൻ ജനതയെ വീണ്ടും സഹായിക്കാൻ ഒരുങ്ങി സൗദി അറേബ്യ. 40 ടൺ ഭക്ഷ്യ വസ്തുക്കളുമായി സൗദിയുടെ രണ്ടാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിൽ എത്തി. കഴിഞ്ഞ ദിവസം 90 ടൺ ഭക്ഷ്യവസ്തുക്കളുമായി സൗദിയുടെ ആദ്യ വിമാനം ലിബിയയിൽ എത്തിയിരുന്നു. കൂടാതെ ലിബിയൻ റെഡ്ക്രസന്റുമായി സഹകരിച്ച് ദുരിതാശ്വാസ സഹായം വിതരണത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സൗദി സംഘവും ലിബിയയിൽ എത്തിയിട്ടുണ്ട്.
കിങ് സൽമാൻ റിലീഫ് സെന്ററിന്റെ മേൽനോട്ടത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾനടക്കുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റേയും നിർദേശ പ്രകാരമാണ് സഹായം. അതേസമയം അടുത്ത ദിവസങ്ങളിലും ഏതാനും വിമാനങ്ങൾ കൂടി സൗദിയിൽ നിന്ന് ലിബിയയിൽ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.