സൗദി- കുവൈറ്റ് റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി വീശി സൗദി മന്ത്രിസഭ

Date:

Share post:

സൗദി അറേബ്യയ്ക്കു കുവൈറ്റിനും ഇടയിലുള്ള റെയിൽവേ പദ്ധതിക്ക്​ പച്ചക്കൊടി വീശി സൗദി മന്ത്രി സഭ. കുവൈറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ്​​ സൗദി മന്ത്രിസഭ തീരുമാനമെടുത്തത്​​. മാത്രമല്ല, ഗൾഫ്​ മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ്​ ശൃംഖലയുടെ ഭാഗമാകുന്നതാണ്​ ഈ പദ്ധതി. അതിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ്​​​ നിയോമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​ന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ സമ്മേളനം​ അംഗീകാരം നൽകിയത്​.

സൗദി-കുവൈറ്റ്‌ റെയിൽവേ ലിങ്ക്​ പ്രൊജക്ടിന്റെ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈറ്റ് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താൻ സൗദി ഗതാഗത, ലോജിസ്​റ്റിക് സേവന മന്ത്രിയെ​ സൗദി മന്ത്രിസഭ മുൻപ് ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച്​ തയ്യാറാക്കിയ​ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന റെയിൽവേ പദ്ധതിയുടെ അന്തിമ കരാർ മന്ത്രി സാലെഹ്​ അൽജാസർ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യുകയായിരുന്നു. ​വൈകാതെ റെയിൽവേ നിർമാണം ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇതടക്കം നിരവധി സുപ്രധാന തീരുമാനങ്ങൾക്ക്​ ​മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്. ജിദ്ദ ഗവർണറേറ്റ് ഡെവലപ്‌മെൻറ്​ അതോറിറ്റിയുടെ സംഘടനാ സംവിധാനങ്ങൾക്ക്​ നൽകിയ അംഗീകാരമാണ്​ യോഗം ചർച്ച ചെയ്ത മറ്റൊരു കാര്യം​. കൂടാതെ 93-ാം ദേശീയ ദിനത്തിൽ രാജ്യത്തോട് പ്രകടിപ്പിച്ച ആശംസകൾക്ക്​ കിരീടാവകാശി സഹോദര-സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്​റ്റിറ്റ്യൂഷൻസി​ന്റെ പ്രസിഡൻറ്​ പദവിയിൽ ആ​വരോധിക്കപ്പെട്ട രാജ്യത്തി​ന്റെ വിജയത്തെയും കൗൺസിൽ ഓഫ് ദി ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്​റ്റാൻഡേർഡൈസേഷൻ (ഐ.എസ്.ഒ) മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനെയും മന്ത്രിസഭ പ്രശംസിച്ചു. മാത്രമല്ല, കൂട്ടായ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും ലക്ഷ്യമിട്ടുള്ള സംഭാവനകൾക്കും സംരംഭങ്ങൾക്കും ആഗോള തലത്തിൽ ലഭിച്ച അംഗീകാങ്ങളാണ്​ ഇവയെന്നും​ മന്ത്രിസഭ വിലയിരുത്തി. കൂടാതെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന്​ ‘ഉറുഖ് ബനീ മാആരിദ്’ എന്ന ​സംരക്ഷിത പുരാവസ്​തു പ്രദേശത്തെ ഉൾപ്പെടുത്തിയതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...