ലോകത്ത് പലതരം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് , ഇറാഖ് , സിറിയ , നേപ്പാൾ , നൈജീരിയ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തു സൗദി. അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന് സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും പൊതു ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.
അതേസമയം ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അത്യാവശ്യമായി പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കാതിരിക്കൽ, ആലിംഗനം ചെയ്യൽ, ഭക്ഷണ പാത്രങ്ങൾ പരസ്പരം പങ്കിടൽ എന്നീ കാര്യങ്ങൾ ചെയ്യാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകേണ്ടത് നിർബന്ധമാണ്. താമസത്തിന്റെ കാലയളവ് കുറയ്ക്കുകയും ചെയ്യണം. തമ്മിൽ ഇടകലർന്നുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കേണ്ടതും നിർബന്ധമാണ്. കൂടാതെ പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക എന്നീ നിർദേശങ്ങളാണ് അതോറിറ്റി നൽകിയിട്ടുള്ളത്.
അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. അത്തരത്തിൽ യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ താമസത്തിന്റെ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്. കോളറ, നിപ വൈറസ്, ഡെങ്കിപ്പനി, അഞ്ചാംപനി, കുരങ്ങുപനി, കുള്ളൻ പനി, മഞ്ഞപ്പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടർന്നു പിടിച്ചിരിക്കുന്ന രോഗങ്ങൾ.