തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി അറേബ്യയിലെ പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദേശം നൽകി. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻ കരുതൽ എന്ന നിലയിലാണ് നിർദേശം. തിരക്കേറിയ സ്ഥലങ്ങളിൽ പൗരന്മാരും മറ്റ് താമസക്കാരും മാസ്ക് ധരിക്കണമെന്നാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
എല്ലാവർക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതൽ അത്യാവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം പുറത്തിറക്കിയതെന്ന് ഹെൽത്ത് അതോറിറ്റി പുറത്ത് വിട്ട നിർദേശത്തിൽ പറയുന്നു.