റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം തുടങ്ങി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ വ്യാപകമാക്കാൻ പോകുന്ന ഇ-ഗേറ്റുകളുടെ ആദ്യ ഘട്ടമാണ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങിയത്.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിലാണ് ഈ സേവനം ആരംഭിച്ചത്. ഇ–ഗേറ്റ് വരുന്നതോടെ യാത്രക്കാർക്ക് പരിശോധനാ നടപടികൾ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം വരി നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനും കഴിയും. എയർലൈനുകൾക്ക് ടെർമിനലിനുള്ളിൽ യാത്രക്കാർ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഇ–ഗേറ്റുകൾ സഹായിക്കും.
2030-ഓടെ വിമാനയാത്രക്കാരുടെ എണ്ണം പ്രതിവർഷം 330 ദശലക്ഷത്തിലെത്തിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇതിനായി, പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുക, നിലവിലുള്ളവ വികസിപ്പിക്കുക, അവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, യാത്രക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുക എന്നിവയുൾപ്പെടെ ഒരു കൂട്ടം പ്രധാന മേഖലകളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
فيديو | عبور المسافرين عبر بوابة الخدمة الذاتية للجوازات الجديدة في مطار الملك خالد الدولي
عبر مراسل #الإخبارية عبد العزيز الشلاحي pic.twitter.com/AiRos4LvZ9
— قناة الإخبارية (@alekhbariyatv) April 2, 2024