നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങൾ കാണാൻ എത്തുന്നവർക്കു സൗദി അറേബ്യ സന്ദര്‍ശിക്കാനും അവസരം. മത്സരങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കിയവര്‍ക്ക് സൗജന്യവിസകൾ അനുവദിക്കും. ഹയ്യാ കാര്‍ഡിന്‍റെ അടിസ്ഥാനത്തിലാണ് സൗജന്യ വിസ അനുവദിക്കുക.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. വിദേശ മന്ത്രാലയത്തിലെ ഇ-വീസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി സന്ദര്‍ശനത്തിന് അപേക്ഷിക്കാം. ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.
അറേബ്യന്‍ മേഖലയിലെ വലിയ മേളകളിലൊന്നായാണ് ഖത്തര്‍ ലോകകപ്പിനെ കാണുന്നത്. ജിസിസി രാജ്യങ്ങളില്‍നിന്ന് ഖത്തറിലെത്താന്‍ പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുന്നുണ്ട്. വിമാനങ്ങളുടെ ഷട്ടില്‍ സര്‍വ്വീസ് ഉൾപ്പടെ ക്രമീകരണങ്ങൾ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.