ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഐസിഐസിഐ ബാങ്കിന് ചുമത്തിയിരിക്കുന്നത്.
വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്.
ഇതിനു മുൻപ് എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ആർബിഐ ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് നൽകേണ്ടി വന്നത്. മാത്രമല്ല, നടപ്പ് സാമ്പത്തിക വർഷത്തിൽ സ്വകാര്യ ബാങ്കുകളിൽ നിന്ന് ഈടാക്കിയ മൊത്തം പിഴയായ 12.17 കോടി രൂപയെക്കാൾ കൂടുതലുമാണ് ഇത്.