റമദാനിൽ ദുബായിലെയും അബുദാബിയിലെയും ട്രക്ക് നിരോധന സമയം ഇങ്ങനെയാണ് 

Date:

Share post:

വിശുദ്ധ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റൂട്ടുകളിലും പ്രദേശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ട്രക്ക് നിരോധന സമയം ദുബായിലെ അധികൃതർ പരിഷ്കരിച്ചു. ഇതനുസരിച്ച് E11 രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ എന്നതിന് പകരം രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ എന്നാക്കി മാറ്റിയിട്ടുണ്ട്. ഇത്അ കൂടാതെ അൽ ഇത്തിഹാദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയിലൂടെ കടന്നുപോകുന്ന ഷെയ്ഖ് സായിദ് റോഡിൽ ഷാർജ അതിർത്തി മുതൽ ഇൻ്റർചേഞ്ച് നമ്പർ 7 വരെ നീളുന്ന കോറിഡോറിലും ഡെയ്‌റ, ബർ ദുബായ് എന്നിവയുടെ മധ്യപ്രദേശങ്ങളിലും ഈ സമയക്രമം ബാധകമാണ്.

ദിവസത്തിൽ മൂന്ന് തവണ ട്രക്കുകൾ നിരോധിച്ചിട്ടുണ്ട്. ഈ സ്ട്രീറ്റുകളിൽ രാവിലെയും ഉച്ചയ്ക്കും നിരോധന സമയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. രാവിലെ 6.30 മുതൽ 8.30 വരെ എന്നതിന് പകരം രാവിലെ 7.30 മുതൽ 9.30 വരെ ആയിരിക്കും ട്രക്കുകളുടെ നിരോധനം. സാധാരണ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ഉച്ചയ്ക്ക് ഒന്ന് 2 മണി മുതൽ 4 മണി വരെ ആയിരിക്കും.

അതേസമയം അൽ ഷിന്ദഗ ടണൽ, അൽ മക്തൂം പാലം, അൽ ഗർഹൂദ് ബ്രിഡ്ജ്, ഫ്ലോട്ടിംഗ് ബ്രിഡ്‌ജ്, ബിസിനസ് ബേ ബ്രിഡ്‌ജ്, ഇൻഫിനിറ്റി ബ്രിഡ്ജ്, എയർപോർട്ട് ടണൽ എന്നിവിടങ്ങളിൽ വർഷം മുഴുവനും ട്രക്ക് നീക്കത്തിന് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല, റമദാനിലെ വെള്ളിയാഴ്ച‌കളിൽ ട്രക്ക് നിരോധനം ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ എന്നതിന് പകരം ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ ആയിരിക്കും. അബുദാബി, അൽഐൻ നഗരങ്ങളിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയുമാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...