ഖത്തറിൽ അപകടത്തിന്റെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചാൽ പിടിവീഴും; മുന്നറിയിപ്പുമായി അധികൃതർ

Date:

Share post:

ഖത്തറിൽ ഇനി വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. അപകട ഫോട്ടോകൾ പകർത്തി അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറുന്നത് നിയമവിരുദ്ധമാണെന്നും അപകട ഫോട്ടോകൾ എടുത്ത് പ്രചരിപ്പിക്കുന്നത് ഇത്തരം പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്നവർക്ക് ഖത്തർ പീനൽ കോഡ് ആർട്ടിക്കിൾ 333 അനുസരിച്ച് രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 10,000 റിയാലിൽ കൂടാത്ത പിഴയോ ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളിൽ ഈ രണ്ട് ശിക്ഷയും ഒരുമിച്ചനുഭവിക്കേണ്ടതായും വരും.

അതേസമയം, വാഹനാപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ ആളുകൾക്ക് അപകടം തെളിയിക്കാനും ട്രാഫിക് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഫോട്ടോ എടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരം ഫോട്ടോകൾ മെട്രാഷ് 2-ൽ അ‌പ്ലോഡും ചെയ്യാമെന്നും ഇത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...