ദ്വിദിന യുഎഇ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി. നരേന്ദ്രമോദിക്ക് ഖത്തർ ആചാരപരമായ വരവേൽപ്പ് നൽകി. ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തി.
2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം.
വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Had a wonderful meeting with HH Sheikh @TamimBinHamad. We reviewed the full range of India-Qatar relations and discussed ways to deepen cooperation across various sectors. Our nations also look forward to collaborating in futuristic sectors which will benefit our planet. pic.twitter.com/Um0MfvZJQo
— Narendra Modi (@narendramodi) February 15, 2024