യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ചൊവ്വാഴ്ച ദൃശ്യമാകും. ഒക്ടോബര്‍ 25ന് ദുബായിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻ്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെൻ്റ് ട്വീറ്റ് ചെയ്തു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്‍കാരമാണ് നടക്കുക.
2022ലെ അവസാന സൂര്യഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് തുടങ്ങി 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. ഉച്ചയ്ക്ക് തിരിഞ്ഞ് 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം.
صلاة الكسوف بعد صلاة العصر مباشرة في مساجد إمارة دبي عصر يوم الثلاثاء ٢٥ اكتوبر ٢٠٢٢ .
رابط قائمة المساجد التي ستقام بها الصلاة https://t.co/nN50KSm9aT…#صلاة_الكسوف pic.twitter.com/GGPWlusvvJ
— الشؤون الإسلامية دبي (@IACADDUBAI) October 23, 2022