ആധാർ കാർഡും പാൻ കാർഡും ജൂൺ 30 നകം ലിങ്ക് ചെയ്തില്ലെങ്കിൽ 1000 രൂപ ഫീസ് ഈടാക്കും 

Date:

Share post:

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ജൂൺ 30നകം ലിങ്ക് ചെയ്യാൻ നിർദേശം. ജൂൺ 30ന് ശേഷം കാർഡുകൾ ലിങ്ക് ചെയ്യാൻ ഫീസ് നൽകണമെന്ന് ​ആദായ നികുതി വകുപ്പ് അറിയിച്ചു. 1000 രൂപയായിരിക്കും ഫീസായി ഈടാക്കുക. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാക്കുകയും ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.

ഇ-പേ ടാക്സ് ഫീച്ചറിലൂടെയാണ് ഫീസ് അടയ്‌ക്കേണ്ടത്. അതേസമയം പാൻകാർഡ് അസാധുവായാൽ ആ കാർഡ് ഉപയോഗിച്ച് ചെയ്യുന്ന ആദായ നികുതി റിട്ടേണുകൾക്ക് റീഫണ്ട് ലഭിക്കില്ല എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ പിടിച്ചുവെച്ച റീഫണ്ട് തുകക്ക് പലിശയും ലഭിക്കില്ല.

പാൻകാർഡ് പിന്നീട് ആക്ടീവായതിന് ശേഷം മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു. മാത്രമല്ല ടിഡിഎസിനും ടിസിഎസിനും ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. അതേസമയം കുട്ടികളുടെ ആധാറും പാൻകാർഡും ലിങ്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 500 രൂപയായിരിക്കും ഫീസായി ഈടാക്കുക എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...