ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സ സൗജന്യം. ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ ഉറപ്പുവരുത്താൻ ആരോഗ്യ സ്ഥാപനങ്ങൾ സന്നദ്ധമാകണമെന്നും ആരോഗ്യ മന്ത്രി ഉത്തരവിൽ വ്യക്തമാക്കി.
ഒമാൻ പൗരൻമാർ, മൂന്ന് മാസത്തിൽ കൂടുതലായി ഒമാനിൽ കഴിയുന്ന ജി സി സി പൗരൻമാർ, ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികൾ, സ്വദേശി പുരുഷൻമാരെ വിവാഹം കഴിച്ച വിദേശി, ഇവർക്കുണ്ടാകുന്ന കുട്ടികൾ, സർക്കാർ ജീവനക്കാരായ വിദേശികൾ, ഇവരുടെ കുടുംബങ്ങൾ, വിദേശ നയതന്ത്ര പ്രതിനിധികൾ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ചികിത്സ സൗജന്യമാണെന്നും ഉത്തരവിൽ പറയുന്നു