ഖത്തറിൽ നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോൾ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.1.95 ഖത്തർ റിയാലാണ് നവംബറിലെ പ്രീമിയം പെട്രോൾ വില. ഒക്ടോബറിൽ 1.90 ഖത്തർ റിയാലായിരുന്നു പ്രീമിയം പെട്രോളിന്റെ നിരക്ക്.
സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ ഈ മാസം മാറ്റമില്ലാതെ ഒക്ടോബറിലെ നിരക്ക് തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 ഖത്തർ റിയാലുമാണ് നവംബർ മാസത്തിലെ ഇന്ധന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.