ഷാർജയിൽ പുതുവർഷം പ്രമാണിച്ചുള്ള കരിമരുന്ന് പ്രയോഗത്തിനും ആഘോഷങ്ങൾക്കും അതോറിറ്റി നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പി ന്നാലെ നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് അതോറിറ്റി.
933 പോലീസുകാരെയും സുരക്ഷാ, ട്രാഫിക് പദ്ധതിയുടെ ഭാഗമായി ഷാർജയുടെ വിവിധ മേഖലകളിൽ 362 സൈനിക, സിവിലിയൻ പട്രോളിംഗുകളെയും അതോറിറ്റി വിന്യസിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും ഇതുമായി ബന്ധപ്പെട്ട് സഹകരിക്കാനും പ്രഖ്യാപനം പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.
അതേസമയം നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എന്നാൽ നിയമലംഘകർക്കെതിരെ ചുമത്തുന്ന ശിക്ഷകൾ എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷാർജയിൽ പുതുവത്സരാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ചത്.