മലയാള ചലചിത്ര താരം നിമിഷ സജയൻ നികുതി വെട്ടിപ്പു നടത്തിയതായി ആരോപണം. നികുതി വെട്ടിപ്പ് നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിന്റെ രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍.
നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . എന്നാല്‍ വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായാണ് നിമഷയുടെ അമ്മ ജിഎസ്ടി വകുപ്പിനെ ബോധിപ്പിച്ചത്. വരുമാനം ഒളിപ്പിച്ചതിലൂടെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും സന്ദീപ് വാര്യരുടെ പോസ്്റ്റില്‍ പറയുന്നു. സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണറുടെ (ഐബി ) അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.
അതേസമയം സന്ദിപ് വാര്യര്‍ ഫെയസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് മാസ് റിപ്പോര്‍ട്ടിംഗിന് തുടര്‍ന്ന് എഫ്ബി പിന്‍വലിച്ചിരുന്നു. പോസ്റ്റ് സ്വകാര്യതാ മാനദണ്ഡത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് പിന്‍വലിച്ചത്. എന്നാല്‍ ട്വിറ്ററിലൂടെ വിശദീകരണം നല്കി സന്ദീപ് വാര്യര്‍ വീണ്ടും രംഗത്തെത്തി.
മലയാള സിനിമയിലെ പുതുതലമുറ സിനിമ പ്രവര്‍ത്തകര്‍ നികുതി അടയ്ക്കുന്നില്ലെന്ന് സന്ദീപിന്റെ ആരോപണം നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ് നിമഷയ്ക്കെതിരേ സന്ദീപ് രംഗത്തെത്തിയത്. വിഷയത്തില്‍ ജിഎസ്ടി വകുപ്പിന്റെ അന്വേഷണം തുടരുന്നതായാണ് സൂചനകൾ.