ഇസ്രായേലും-ഹമാസും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിലും ആക്രമണം. 71കാരനാണ് പാലസ്തീന്-അമേരിക്കന്‍ വംശജരെന്ന് സംശയിക്കുന്ന അമ്മയെയും മകനെയും ആക്രമിച്ചത്. ഇരുവരെയും ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു, ആക്രമണത്തില്‍ ആറുവയസ്സുകാരനായ കുട്ടി മരിക്കുകയും അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലുമാണ്. 6 വയസ്സുള്ള ആൺ കുട്ടിയെ 26 തവണയാണ് ഇയാൾ കുത്തിയത്.
ഞായറാഴ്ച ഇല്ലിനോയിസിലായിരുന്നു സംഭവം. സംഭവത്തില്‍ 71 കാരനായ ജോസഫ് സുബ് പിടിയിലായി. പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തി. അമ്മയും മകനും മുസ്ലീമായതിനാലാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു.
അമ്മയുടെയും മകന്റെയും നെഞ്ചിൽ തന്നെ ഒന്നിലധികം തവണ കുത്തേറ്റിരുന്നു. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ വയറിൽ നിന്ന് ഏഴ് ഇഞ്ച് വലിപ്പമുള്ള കത്തി പുറത്തെടുത്തതായും റിപ്പോർട്ട് ഉണ്ട്. അക്രമണ വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സുബ് കീഴടങ്ങുകയായിരുന്നു,
പ്രതി വാതിലിൽ മുട്ടിയപ്പോൾ വാതിൽ തുറന്നുവെന്നും ‘നിങ്ങൾ മുസ്ലീങ്ങൾ’ മരിക്കണം എന്ന് പറഞ്ഞു അക്രമിക്കുകയായിരുന്നുവെന്നും യുവതി മൊഴി നൽകി.