മസ്ക്കറ്റിലെ ബീച്ചുകളിൽ മാലിന്യം എറിയുന്നവരേ… നിങ്ങൾക്കുള്ള പിഴ ഇതാണ്

Date:

Share post:

മസ്കറ്റിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരാണോ നിങ്ങൾ? എങ്കിലും സൂക്ഷിച്ചോളൂ, തക്കതായ ശിക്ഷ പുറകേ വരുന്നുണ്ട്. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മസ്കറ്റ് നഗരസഭാ അധികൃതർ തീരുമാനിച്ചു കഴിഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് 100 റിയാലാണ്(ഏകദേശം 21,500 ഇന്ത്യൻ രൂപ) പിഴ ചുമത്തുക. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബീച്ചുകളിലും പൊതു ഇടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കഴിഞ്ഞ വർഷം കൂടുതൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പലരും ഇവ ഉപയോഗിക്കാൻ തയ്യാറായില്ല. നഗരസഭ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പൊതുസ്ഥലങ്ങളിൽ വലിയ അളവിൽ മാലിന്യം നിക്ഷേപിച്ചതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ ശിക്ഷയെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ബീച്ചകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് മാത്രമല്ല, കാറുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നതും അപകടകരമാണെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ബീച്ചുകളിൽ പ്രവേശിക്കുന്നത് നേരത്തേ തന്നെ നിരോധിച്ചിരിക്കുന്നു. സൂക്ഷിച്ചോളൂ, നിയമലംഘകർക്കെതിരെ പിഴ മാത്രമല്ല മറ്റ് നടപടികളും അധികൃതർ സ്വീകരിക്കും. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്, അത് കൃത്യമായി നിർവഹിച്ച് മാതൃകയാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...