അമേക്ക ഒരു മനുഷ്യനല്ല, റോബോര്‍ട്ടാണ് . ലോകത്തിലെ ഏറ്റവും മനുഷ്യസാമ്യമായ റോബോര്‍ട്ട്. ശരീരവും മുഖഭാവവും ചിരിയും ശബ്ദവും മനുഷ്യ സമാനമായ അര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെയുളള നൂതനരൂപം.
ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ മന്ദിരത്തിലാണ് പകരക്കാരനില്ലാത്ത അമേക്കയെ കാണാനാവുക. മ്യൂസിയത്തിലെത്തുന്ന സന്ദർശകരെ സഹായിക്കാനായാണ് അമേക്കയെ നിയോഗിച്ചിട്ടുളളത്. സന്ദര്‍ശകര്‍ക്ക് അമേക്കയോട് സംവദിക്കാനുമാകും. സന്ദര്‍ശകരെ അഭിവാദ്യം ചെയ്യുന്നതിനൊപ്പം വിവിധ പ്രദര്‍ശനങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും നിര്‍ദ്ദേശങ്ങളും അമേക്ക നല്‍കും.
Ameca, the most advanced humanoid robot in the #world joins the Museum of the Future team.#MuseumOfTheFuture #MOTF pic.twitter.com/sKfh9ws9u2
— Museum of the Future (@MOTF) October 9, 2022
പുനരുപയോഗ ഊർജം, സുസ്ഥിരത എന്നീ മേഖലകളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും സങ്കീര്‍ണതകൾ സംബന്ധിച്ച് ആശയങ്ങളും വ്യക്തമാക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന പ്രദര്‍ശനങ്ങൾ. വര്‍ത്തമാന കാലത്തിന്‍റെ അവശ്യകഥയും ഭാവിയുെട പ്രതീക്ഷയും സൂചിപ്പിക്കുന്ന ഇന്ന്- നാളെ പ്രദര്‍ശനം കാണാന്‍ നിരവധി സന്ദര്‍ശകരാണെത്തുന്നത്.
മാലിന്യ സംസ്‌കരണം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കൃഷി, നഗരാസൂത്രണം എന്നീ അഞ്ച് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോട്ടോ ടൈപ്പുകളും നിലവിലെ ഉൽപ്പന്നങ്ങളും ഉൾപ്പെടെ അമ്പതിലധികം പ്രദർശനങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തത്. 77 മീറ്റർ ഉയരമുള്ള വാസ്തുവിദ്യാ വിസ്മയം ഭാവിയിലെ സാങ്കേതികവിദ്യയും ട്രെൻഡുകളും അനുഭവിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ഇന്ററാക്ടീവ് എക്സിബിഷനുകളുടെ കേന്ദ്രമാണ്.