മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും.
നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്.