യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയാണ് (32) വെടിയേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്
രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണ് ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. കൂടാതെ ശ്വാസകോശത്തിന് ദോഷകരമായ എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ് സിൻഡ്രോം) മീരയ്ക്ക് ബാധിച്ചിരുന്നു. ഇതിനുള്ള മരുന്നുകളും നൽകിത്തുടങ്ങിയിട്ടുണ്ട്. മരുന്നുകളോട് മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവെച്ചത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. തുടർന്ന് അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.