റിയാദില്‍ മലയാളി ബാലന് ഉപയോഗ ശൂന്യമായ വാട്ടർ ടാങ്കിൽ വീണ് ദാരുണാന്ത്യം. കണ്ണൂരിലെ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശിയായ കിണാക്കൂല്‍ തറോല്‍ സകരിയയുടെ മകന് മുഹമ്മദ് സയാനാണ് (8)മരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് സന്ദർശന വിസയില്‍ സകരിയയുടെ കുടുംബം റിയാദിലെത്തിയത്.
ഇവർ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കിലാണ് കുട്ടി വീണത്. സിവില്‍ ഡിഫന്‍സ് യൂണീറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. അബദ്ധത്തില്‍ വീണതാകാമെന്നാണ് വിലയിരുത്തൽ. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.