മലപ്പുറവും കാസർഗോഡും കോഴിക്കോടും ഭീകരവാദ കേന്ദ്രങ്ങളെന്ന് സുദിപ്തോ സെൻ

Date:

Share post:

കേരളത്തെ കുറിച്ച് വിവാദ പരാമർശവുമായി ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദിപ്തോ സെൻ. കേരളത്തിലെ മലപ്പുറവും കാസർഗോഡും കോഴിക്കോടും ഉൾപ്പെടുന്ന വടക്കൻ കേരളം ഭീകരവാദത്തിൻ്റെ കേന്ദ്രമാണെന്ന് സുദിപ്തോ സെൻ ആരോപിച്ചു. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സെൻ. കെണിയിൽ പെട്ട് മതം മാറേണ്ടിവന്ന ഇരകളെ പങ്കെടുപ്പിച്ചുകൊണ്ട് റിപ്പബ്ലിക് ടിവി നടത്തിയ ചർച്ചയിലായിരുന്നു സുദീപ്തോ സെനിൻ്റെ പരാമർശം.

രണ്ട് കേരളമാണ് ഇവിടെയുള്ളത്. ഒരു കേരളം വളരെ സുന്ദരമാണ്. അവിടെ സുന്ദരമായ നിരവധി സ്ഥലങ്ങളുണ്ട്. സംസ്കാരം,നൃത്തം, കളരിപ്പയറ്റ്, ആനകൾ എന്നിങ്ങനെ പുറം ലോകത്തിനറിയുന്ന നല്ല കാര്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ രണ്ടാമത്തെ കേരളത്തിൽ മംഗലാപുരം അടക്കമുള്ള വടക്കൻ കേരളം ഭീകരവാദത്തിന്റെ കേന്ദ്രമാണ്. കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങൾ കൂടുതൽ സന്ദർശിച്ചാൽ അത്രയധികം കഥകൾ അവിടെനിന്ന് ലഭിക്കും.

അതേസമയം സാക്ഷരതയിലും മാനവവികസന സൂചികയിലും ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ രഹസ്യമായി എന്താണ് സംഭവിക്കുന്നതെന്ന് ഇവിടം സന്ദർശിച്ചാൽ മനസ്സിലാകും. സിനിമാക്കാരെ ചോദ്യം ചെയ്യുന്നതിന് പകരം മാധ്യമപ്രവർത്തകർ കേരളത്തിൽ പോയി കാസർകോട് പോലുള്ള സ്ഥലങ്ങളിൽ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും സുദീപ്തോ സെൻ പറഞ്ഞു.

രാജ്യം മുഴുവൻ ദി കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണമെന്ന് സെൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നികുതിയിൽ ഇളവ് വരുത്തണമെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സെൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അതിനായി ലോകം മുഴുവൻ കേരള സ്റ്റോറി പ്രദർശിപ്പിക്കണം. കൂടാതെ സിനിമ സ്കൂൾ കുട്ടികളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സെൻ പറഞ്ഞു. അതേസമയം ‘ദി കേരള സ്റ്റോറി’ 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...