സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ തന്നെ പല പ്രമുഖ നേതാക്കളും വോട്ട് രേഖപ്പെടുത്തി. മുസ്‌ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രാവിലെയെത്തി തങ്ങളുടെ സമ്മതിദാനവകാശം നിയോഗിച്ചു. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന്‍ വോട്ടുരേഖപ്പെടുത്തിയത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു.