കുവൈത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ഇളവ് അനുവദിച്ചു തുടങ്ങി. പ്രവാസികൾക്ക് മക്കളെ കുവൈത്തിലേക്ക് കൊണ്ടുലവരാന്‍ അനുമതി . ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.
ആദ്യഘട്ടത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാനാണ് അനുമതി നല്‍കുന്നത്. പ്രതിമാസം 500 ദിനാർ (1,32,714 രൂപ) ശമ്പളമുള്ളവർക്കാണ് കുട്ടികളെ കൂടെ താമസിപ്പിക്കുന്നതിന് അനുമതി ലഭ്യമാവുക.
രാജ്യത്ത് പ്രവാസികളുെട എണ്ണം സ്വദേശീയരേക്കാൾ ഉയര്‍ന്നതോടെയാണ് കുവൈത്ത് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവാസികളുടെ ആശ്രത വിസകളും സന്ദര്‍ശക വിസകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. ഘട്ടം ഘട്ടമായി ഇളവ് അനുവദിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.
മാനുഷിക പരിഗണന കണക്കാക്കിയാണ് ആദ്യഘട്ടത്തില്‍ കുട്ടികൾക്ക് അനുമതി നല്‍കുന്നത്. പിന്നീട് ദമ്പതികൾക്ക് ആശ്രിത വിസയിലെത്തുന്നതിനും മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനും അനുമതി ലഭ്യമാകും. എന്നാല്‍ അനുമതി എന്നുമുതല്‍ നല്‍കിത്തുടങ്ങുമെന്ന തീരുമാനം പുറത്തുവന്നിട്ടില്ല.