ഭീകരതക്കെതിരെ സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്തും ഐക്യരാഷ്ട്രസഭയും (യു.എൻ) ഒരുമിക്കുന്നു. ഇതിനായുള്ള ധാരണപത്രത്തിൽ ഇരു വിഭാഗവും ഒപ്പുവച്ചു. യുഎന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അംബാസഡർ ഹമദ് അൽ മഷാനും യുഎന്‍ തീവ്രവാദ വിരുദ്ധ അണ്ടർ സെക്രട്ടറി ജനറൽ വ്ലാദിമിർ വോറോങ്കോവുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാര്‍ പ്രാബല്യത്തിൽ വരുന്നതോടെ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റ് കൂടുതല്‍ സജീവമാകും. കൂടാതെ ആഗോള തീവ്രവാദത്തെ ചെറുക്കുന്നതിനായിനടത്തുന്ന പരിശീലനത്തിലും കുവൈറ്റ് പങ്കാളിയാകും. ലോക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വളര്‍ച്ചക്കും വേണ്ടി ഭീകരവാദം, തീവ്രവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്ന് ജനറൽ വ്ലാദിമിർ വോറോങ്കോവ് അറിയിച്ചു.
അതേസമയം തീവ്രവാദത്തിനെതിരെനടത്തുന്ന പോരാട്ടത്തിൽ കുവൈറ്റ് നല്കുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ സ്വദേശികള്‍ക്ക് നൽകുന്ന പരിശീലന പരിപാടിയും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രത്യേക ശിൽപശാലകളും സംഘടിപ്പിക്കാന്‍ അംബാസഡർ ഹമദ് അൽ മഷാന് ജനറൽ വ്ലാദിമിറിനെ കുവൈറ്റിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.