കരിപ്പൂർ കുതിയ്ക്കുമോ?

Date:

Share post:

പുതിയ സർവീസുകൾ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നടത്താൻ താത്പര്യം അറിയിച്ച് വിമാനക്കമ്പനികൾ രം​ഗത്ത് വന്നു. കഴി‍ഞ്ഞ ദിവസം കരിപ്പൂരിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിമാനക്കമ്പനികൾ മുന്നോട്ട് വന്നത്. കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി യോഗത്തിൻറെ നിർദേശ പ്രകാരമാണ് കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനായി ഉന്നത തലയോഗം ചേർന്നത്.

ക്വാലാംലപൂരിലേക്കും കൊളംബോയിലേക്കുമുൾപ്പെടെ പുതിയ സർവീസുകൾ നടത്താമെന്നാണ് വിമാനക്കമ്പനികൾ വ്യക്തമാക്കിയത്. കൂടുതൽ ആഭ്യന്തര സർവീസുകൾ കൂടി തുടങ്ങാൻ വിമാനക്കമ്പനികൾ തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. യോ​ഗത്തിൽ എയർപോർട്ട് ഡയറക്ടർക്ക് പുറമേ എം പി മാരും വിമാനക്കമ്പനി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കൂടുതൽ സർവീസുകൾ തുടങ്ങാൻ താത്പര്യമുണ്ടെങ്കിലും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അനുമതിയില്ലാത്തതും എയർക്രാഫ്റ്റുകളുടെ കുറവുമാണ് വിമാനക്കമ്പനികൾ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടിയത്.

എയർ ഏഷ്യാ ബർഹാഡ് കരിപ്പൂരിൽ നിന്നും ക്വാലാലംപൂരിലേക്ക് സർവീസ് തുടങ്ങുമെന്ന് അറിയിച്ചു. ശ്രീലങ്കയിൽ നിന്നുള്ള ഫിറ്റ്സ് എയർ കരിപ്പൂർ കൊളംബോ ക്വാലാലംപൂർ സർവീസ് നടത്താനുള്ള ആലോചനയിലാണ്. ആകാശ എയർലൈൻസ് ,വിസ്താര എയർലൈൻസ് തുടങ്ങിയവയും കരിപ്പൂരിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇടക്കാലത്ത് നിർത്തിയ ദമാം സർവീസ് വിൻറർ സീസണിൽ പുനരാരംഭിക്കുമെന്ന് ഇൻറിഗോ അധികൃതർ യോഗത്തെ അറിയിച്ചു. നിലവിൽ മുംബൈ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരിൽ നിന്നും ആഭ്യന്തര സർവീസുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...