83 കോടി രൂപയുടെ പാട്ടുപാടി ജസ്റ്റിൻ ബീബർ ; ആഡംബര വിവാഹം ജൂലൈ 12ന്

Date:

Share post:

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റേയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുളള ആഘോഷപരിപാടികളിൽ പോപ് താരം ജസ്റ്റിൻ ബീബർ സംഗീത പരിപാടി അവതരിപ്പിച്ച് മടങ്ങിയതായി റിപ്പോർട്ട്.

10 ദശലക്ഷം യുഎസ് ഡോളർ, അഥവാ 83 കോടി ഇന്ത്യൻ രൂപ പ്രതിഫലം വാങ്ങിയാണ് ജസ്റ്റിൻ ബീബർ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെത്തിയ ജസ്റ്റിൻ ബീബർ സംഗീത പരിപാടിക്ക് ശേഷം ശനിയാഴ്ച പുലർച്ചെ തിരികെ മടങ്ങിയെന്നാണ് സൂചന. വധുവരൻമാർക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും ജസ്റ്റിൻ ബീബർ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ‘സംഗീത്’ പരിപാടി ഹോളിവുഡ് താരങ്ങളാൽ സമ്പന്നമായിരുന്നു. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ഷാഹിദ് കപൂർ, മഹേന്ദ്രസിംഗ് ധോണി, ജാൻവി കപൂർ തുടങ്ങി പ്രമുഖരുടെ വലിയനിര തന്നെ എത്തിയിരുന്നു. പരിപാടിയിൽ ലക്ഷ്വറി കോസ്റ്റ്യൂമിലെത്തിയ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റെയും വേഷവിധാനവും ഞൊടിയിടയിൽ ട്രെൻഡിങ്ങായി മാറി.

2018ൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹത്തിന് 50 കോടിയിലേറെ ചിലവഴിച്ച് ഇതിഹാസ ഗായിക ബിയോൺസിനെ പാടാനായി ക്ഷണിച്ചിരുന്നു. അതേസമയം പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അംബാനി കുടുംബം പുറത്തുവിട്ടിട്ടില്ല. ജൂലൈ 12-നാണ് രാജ്യം ഉറ്റുനോക്കുന്ന ആഡംബര വിവാഹം നടക്കുക. മുംബൈയിലെ ജിയോ കൺവൻഷൻ സെൻ്ററിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...