പത്തനംതിട്ടയിലെ ‘മോഡി’ പ്രണയത്തെപ്പറ്റി പറയുന്നത് വൈറലാകുന്നു

Date:

Share post:

പ്രണയം എന്നത് നോ എന്ന് പറയാനുളള അവകാശവും അത് ഉൾക്കൊളളാനുളള പക്വതയും കൂടിയാണെന്ന് പത്തനംതിട്ടയിലെ ജില്ലാപഞ്ചായത്ത് അംഗം ജിജൊ മോഡി. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്‍റെ സാമ്യത്തെ തുടര്‍ന്ന് ക‍ഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ താരമായ പത്തനംതിട്ടയുടെ സ്വന്തം മോഡിയുടെ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പാനൂരില്‍ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടി പ്രണയ നൈരാശ്യത്തിന്‍റെ കൊലക്കത്തിക്ക് ഇരായതിന്‍റെ പശ്ചാത്തലത്തിലാണ് ജിജോ മോഡിയുടെ വാക്കുകൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മാസങ്ങൾക്ക് മുമ്പ് കോന്നി എലിമുളളും പ്ളാക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വിവിധ വിഷയങ്ങളിലെ ബോധവത്കരണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പരിപാടിയിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.

ജിജോ മോഡി പറയുന്നത് കേൾക്കാം

കാക്കനാട് കൊല്ലപ്പെട്ട ദേവിക, പാല സെന്‍റ് തോമസ് കോളേജിലെ മിഥുന
തിരുവല്ലയിലെ കവിതയും മാവേലിക്കരിയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യ കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസയും പെരുന്തല്‍മണ്ണയിലെ ദൃശ്യ തുടങ്ങി ക‍ഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളള പ്രണയപ്പകയുടെ പേരില്‍ ജീവന്‍ നഷ്ടമായ പെണ്‍കുട്ടികളുടെ അനുഭവങ്ങൾ വിവരിച്ചാണ് ജിജോ മോദി കുട്ടികളോട് ആശയസംവാദം നടത്തിയത്. ആരും ആരുടേയും ക‍ളിപ്പാവകളല്ല. എല്ലാവര്‍ക്കും സ്വന്തമായി തീരുമാനമെടുക്കാനും ആ തീരുമാനം പറയാനുമുളള ക‍ഴിവുണ്ട്. പ്രണയത്തിന്‍റെ കാര്യത്തിലും അതിന് വെത്യാസമില്ലെന്നും ജിജോ മോദി കൂട്ടിച്ചേര്‍ക്കുന്നു.

മുമ്പ് ഇന്ത്യവിഷനില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജിജോ മോഡിയുടെ കുറിക്കുകൊളളുന്ന പ്രസംഗങ്ങൾ മുമ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വര്‍ഗീയതയ്ക്കെതിരായ ജിജോയുടെ ക്യാമ്പയിനുകളും ശ്രദ്ധേയമായിരുന്നു. കാമ്പുളള വാക്കുകളും വ്യതസ്ത ശൈലിയിലുളള അവതരണവും നിരവധി വേദികളില്‍ സംസാരിക്കാന്‍ ജിജോ മോദിയ്ക്ക് അവസരമൊരുക്കുന്നുണ്ട്. പ്രണയമെന്നത് സൗന്ദ്യര്യത്തോട് തോന്നുന്ന ആകര്‍ഷണം മാത്രമല്ലെന്നും പകയുടേയും വൈരാഗ്യത്തിന്‍റെയും പ്രതീകമല്ലെന്നും പത്തനംതിട്ടയുടെ സ്വന്തം മോഡി വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...