കൂറ്റൻ ചരക്ക് കപ്പലായ ബെർലിൻ എക്‌സ്പ്രസ് ജബൽ അലി തുറമുഖത്ത്

Date:

Share post:

തുറമുഖ വ്യവസായത്തിലെ നൂതനത്വത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി ജബൽ അലി പോർട്ടിൽ ഹപാഗ്-ലോയിഡിൻ്റെ ബെർലിൻ എക്‌സ്പ്രസ് അൾട്രാ ലാർജ് ഡ്യുവൽ-ഫ്യുവൽ കണ്ടെയ്‌നർ കപ്പലിനെ സ്വാഗതം ചെയ്തു. 23,600 ടിഇയു ശേഷിയുള്ള അത്യാധുനിക കപ്പലിൻ്റെ കന്നിയാത്രയാണിത്.

ഹപാഗ്-ലോയിഡ് ഷിപ്പിംഗ് ലൈൻ ഓർഡർ ചെയ്ത 12 ഇരട്ട-ഇന്ധന കപ്പലുകളിൽ ആദ്യത്തേതാണ് ബെർലിൻ എക്‌സ്പ്രസ്. പ്രധാനമായും ദ്രവീകൃത പ്രകൃതി വാതകത്തിലാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗത മറൈൻ ഡീസലിനേക്കാൾ ശേഷി കൂടൂതലാണിതിന്. എന്നാൽ പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കാനുളള സജ്ജീകരണവും കണ്ടെനർ ഷിപ്പിൽ ഒരുക്കിയിട്ടുണ്ട്.

ഷിപ്പിംഗ് രംഗത്തെ ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്ന നാഴികകല്ലാണിതെന്ന് അധികൃതർ സൂചിപ്പിച്ചു. 180-ലധികം ഷിപ്പിംഗ് ലൈനുകളിലേക്ക് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയാണ് ജബൽ അലി തുറമുഖത്തുളളതെന്ന് ഡിപി വേൾഡ് യുഎഇയിലെ തുറമുഖ & ടെർമിനൽസ് ഡിവിഷനിലെ എസ്‌വിപിയും സിഒഒയുമായ ജൂസ്റ്റ് ക്രൂയ്‌നിംഗ് പറഞ്ഞു.

TEU കപ്പാസിറ്റിയും 400 മീറ്റർ നീളവുമുള്ളതാണ് കപ്പൽ. ജർമ്മൻ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ കപ്പലാണിത്. എൽഎൻജിയുടെ ഉപയോഗം കാർബൺ ഉദ്‌വമനം 25% വരെയും സൾഫർ ഡയോക്‌സൈഡും സൂക്ഷ്മകണിക ഉദ്‌വമനം 90%-ലധികവും കുറയ്ക്കാൻ സഹായിക്കുമെന്നും തുറമുഖ അധികൃതർ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...