ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഹോങ്കോങിനെയാണാ നേരിടുന്നത്. രാത്രി 7.30നാണ് മല്‍സരം ആംരിഭിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ഹോങ്കോങിനെതിരേ അനായാസ ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്നത്തെ മത്സരവും ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുകയും ഇന്ത്യയുടെ ലക്ഷ്യമാണ്.
അതേസമയം ആദ്യ മല്‍സരത്തില്‍ പാകിസ്താനെതിരേ നേടിയ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ ആദ്യ മല്‍സരത്തില്‍ നിന്ന് കാര്യമായ മാറ്റമില്ലാത്തെ ടീമിനെയാകും ഇന്ത്യ കളക്കിലിറക്കുക. അതേസമയം പുതിയ പരീക്ഷണങ്ങൾ നടത്താനുളള അവസരങ്ങളും ഇന്ത്യ മുതലാക്കിയേക്കും.
അയര്‍ലന്റിന്‍റെ മുന്‍താരം ട്രെന്റ് ജോണ്‍സ്റ്റനാണ് ഹോങ്കോങ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഇതിന് മുമ്പ് 2 തവണ ഇന്ത്യ ഹോങ്കോങ്ങിനെ നേരിട്ടപ്പോൾ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. യോഗ്യതാ മത്സരങ്ങള്‍ ജയിച്ചെത്തുന്ന ഹോങ്കോങ്ങ് ടീമിന് ഇത് നാലാം ഏഷ്യാ കപ്പാണ്.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയം സ്വന്തമാക്കി. 128 എന്ന ചെറിയ ലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ മറികടക്കുകയായിരുന്നു. ജയത്തോടെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെയും അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു.