ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റും. 2024നുള്ളിൽ പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്യും.
യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുമെന്ന കണ്ടെത്തലാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വെള്ളം, വൈദ്യുതി പോലുള്ള വിഭവങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നത് സംബന്ധിച്ചും നിർദേശങ്ങൾ നൽകും. കൂടാതെ പരിസ്ഥിതി മാനേജ്മെന്റ് കമ്പനിയായ ബീഅയുമായി സഹകരിച്ച് സ്കൂളുകളിൽ മാലിന്യസംസ്കരണ പദ്ധതിയും നടപ്പിലാക്കും.