ഇന്ത്യയിൽ നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകൾ, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്കാം വെബ്സൈറ്റുകൾ എന്നിവയാണ് നിരോധിച്ചത്. നേരത്തെ ഇത്തരം സൈറ്റുകൾക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്. സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്ന സൈറ്റുകളാണിത് എന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. അതേസമയം 2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിഞ്ഞത്.