ഗോൾഡന്‍ വിസയ്ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും; കുറഞ്ഞ ചിലവില്‍ പരിരക്ഷയൊരുക്കി ദമന്‍

Date:

Share post:

യുഎഇയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ദമനുമായി ചേര്‍ന്ന് ഗോൾഡൻ വിസ ഉടമകൾക്ക് ഇന്‍ഷുറന്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നു. 2,393 ദിർഹം മുതൽ വാര്‍ഷിക പ്രീമയത്തില്‍ 300,000 ദിർഹം വരെ കവറേജ് ലഭിക്കുന്നതാണ് പദ്ധതി.

പ്രീമിയർ പാക്കേജ് പ്രീമിയം പ്രതിവർഷം 39,857 ദിർഹം മുതലാണ് ആരംഭിക്കുന്നത്. 20 മില്യൺ ദിർഹം വരെയാണ് കവറേജ്. അവധി ദിവസങ്ങളിലോ ബിസിനസ് യാത്രകളിലോ യുഎഇക്ക് പുറത്ത് 180 ദിവസത്തെ കവറേജും പാക്കേജിന്‍റെ ഭാഗമായുണ്ട്.

2022 മാർച്ചിലാണ് ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനായി അബുദാബി റസിഡന്റ്‌സ് ഓഫീസ് (ആഡ്രോ) ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങളുമായി ഒരു കരാർ ഒപ്പിട്ടത്. കരാര്‍ അനുസരിച്ച് ഗോൾഡൻ വിസ ഉടമകൾക്കും അവരുടെ കുടുംബങ്ങൾക്കും വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ കുറഞ്ഞ പ്രീമിയത്തില്‍ സ്വന്തമാക്കാം. വിപുവമായി നെറ്റ്‌വർക്ക് കവറേജും ഉറപ്പാക്കിയിട്ടുണ്ട്.

ബിസിനസുകാര്‍ക്കും പ്രോഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കും ഉൾപ്പടെ 65,000 ആളുകൾക്ക് ഇതിനകം ദുബായിൽ ഗോൾഡൻ വിസ ലഭിച്ചക‍ഴിഞ്ഞു. ക‍ഴിഞ്ഞ ഒക്ടോബറിൽ അബുദാബി ആരോഗ്യ വകുപ്പ് ഗോൾഡൻ വിസ അപേക്ഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ആവശ്യകതകൾ പുതുക്കിയിരുന്നു.

ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി രണ്ടായാണ് തരം തിരിച്ചിട്ടുളളത്. ജീവനക്കാരുടെ ഇന്‍ഷുറന്‍ പരിരക്ഷ തൊ‍ഴിലുടമകളും സ്വയംതെ‍ാ‍ഴിലില്‍ ഏര്‍പ്പെടുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വയം ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...