മികച്ച ഭാവി സങ്കൽപ്പിച്ച് അത് സിനിമയാക്കിയ രണ്ട് കുട്ടികൾക്ക് പത്തു ലക്ഷം ദിർഹം മൂല്യമുള്ള സ്കോളർഷിപ്പ്. ചൊവ്വാഴ്ച ഗ്ലോബൽ വില്ലേജിൽ നടന്ന ഫൈനൽ ഗാലാ റെഡ് കാർപെറ്റ് അവാർഡിൽ യംഗ് ഡയറക്‌ടേഴ്‌സ് അവാർഡ് മത്സരത്തിലാണ് 9 കാരനായ മാർക്ക് മിത്രിയക്കോവും 13 കാരിയായ സന സജിനും കിരീടം ചൂടിയത്.
ജൂനിയർ വിഭാഗത്തിൽ വിജയിച്ച കസാക്കിസ്ഥാനിൽ നിന്നുള്ള മാർക്ക് ആരോഗ്യകരമായ സന്തുലിത ജീവിതം നയിക്കുന്നതിനെക്കുറിച്ചാണ് വീഡിയോ നിർമിച്ചത്. സീനിയേഴ്‌സ് വിഭാഗത്തിൽ വിജയിച്ച 13 കാരിയായ സന സജിനും മനുഷ്യർ പരസ്പരം സഹാനുഭൂതിയും അനുകമ്പയും നിറഞ്ഞ ഒരു ലോകത്തെയാണ് സങ്കൽപ്പിച്ചത്.
മാർക്കും സനയും ബിഡബ്ല്യുഎയിൽ ഇനിയുള്ള പഠനത്തിനാണ് സ്കോളർഷിപ്പ് നേടിയത്. ബ്ലൂം വേൾഡ് അക്കാദമിയുടെ (BWA) പങ്കാളിത്തത്തോടെ നടത്തിയ യംഗ് ഡയറക്‌ടേഴ്‌സ് അവാർഡ് മത്സരം 5 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ “എൻ്റെ കൂടുതൽ അത്ഭുതകരമായ ലോകം” എന്ന വിഷയത്തിൽ ഒരു ഷോർട്ട് ഫിലിം ചെയ്യാനാണ് ആവശ്യപ്പെട്ടത്.