പൊതുജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഗ്ലോബൽ വില്ലേജ് മുൻ വർഷങ്ങളേക്കാൾ ഒരാഴ്ച മുമ്പ് ഒക്ടോബർ 18 ന് തുറക്കും.
ഓപ്പൺ എയർ എന്റർടെയ്ൻമെന്റിന്റെ 27-ാം സീസൺ അതിന്റെ അവസാന ഘട്ടത്തിൽ, ഒക്ടോബർ 25 മുതൽ ഏപ്രിൽ 30 വരെ ഒമ്പത് ദശലക്ഷം സന്ദർശകർ എത്തിച്ചേർന്നെന്ന് ഗ്ലോബൽ വില്ലേജ് പ്രതിനിധി പറഞ്ഞു. ഗ്ലോബൽ വില്ലേജിന്റെ 28 ആം സിസൺ ഒക്ടോബർ 18 മുതൽ ഏപ്രിൽ 28, 2024 വരെ പ്രവർത്തിക്കും. അതിഥികൾക്ക്ഭക്ഷണത്തിലൂടെയും ഷോപ്പിംഗിലൂടെയും വിവിധ സംസ്കാരങ്ങൾ അനുഭവിക്കാൻ കഴിയുന്ന പവലിയനുകൾ ഗ്ലോബൽ വില്ലേജിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക, അമേരിക്ക, ചൈന, ഈജിപ്ത്, യൂറോപ്പ്, ഇന്ത്യ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, ഖത്തറും ഒമാനും ചേർന്ന് കഴിഞ്ഞ സീസണിൽ 27 പവലിയനുകൾ ഉണ്ടായിരുന്നു.
660 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹൗസ് ഓഫ് ഫിയർ, ബിഗ് ബലൂൺ നിരീക്ഷണ അനുഭവം, നിർമാണ ജോലികളിൽ കുട്ടികൾക്ക് കളിക്കാനുള്ള ഡിഗേഴ്സ് ലാബ്, സിനിമാ മെമ്മോറബിലിയ പ്രദർശനമായ ഹീറോസ് ഗാലറി തുടങ്ങി നിരവധി പുതിയ ആകർഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഐസ് റിങ്കും കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ചിരുന്നു.