ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിൽ എത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യ അതിഥിയാണ് ഇമ്മാനുവൽ മക്രോൺ. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. ജയ്പൂരിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി സ്വീകരിച്ചു. ചടങ്ങുകൾക്കായി വൻ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇമ്മാനുവേൽ മക്രോൺ രാജസ്ഥാനിലെ ആമ്പർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. ജയ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോൺ പങ്കെടുക്കും.
പിന്നാലെ ഡൽഹിയിലേക്ക് തിരിക്കും. നാളെ മക്രോൺ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും.
#WATCH | French President Emmanuel Macron arrives in Jaipur, Rajasthan as part of his two-day State visit to India. He will also attend the Republic Day Parade 2024 as the Chief Guest. pic.twitter.com/4zYFGZuVfu
— ANI (@ANI) January 25, 2024