ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന

Date:

Share post:

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും സൗജന്യ വൈദ്യപരിശോധന. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞ് ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു.

യാത്രക്കാർക്ക് പുറമേ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന വിവിധ ഏജൻസികളുടെ ജീവനക്കാർക്കും സൗജന്യ പരിശോധന ലഭ്യമാണ്. ഇമിഗ്രേഷൻ വിഭാഗവും ‘തദാവീ ‘ മെഡിക്കൽ ഗ്രൂപ്പും സഹകരിച്ചാണ് വിമാനത്താവളത്തിൽ പരിശോധനാ ക്യാംപെയ്ൻ നടത്തുന്നത്. നേത്രരോഗം, എല്ല് രോഗം, ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, വാർധക്യ സഹജമായ രോഗങ്ങൾ, പ്രസവ ശുശ്രൂഷ, ഡർമറ്റോളജി, യൂറോളജി, ഫിസിയോ തെറാപ്പി എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്.

അതേസമയം രക്തത്തിലെ വൈറ്റമിൻ അളവ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും പരിശോധിക്കുമെന്ന് തദാവീ ഗ്രൂപ്പ് ചെയർമാൻ മർവാൻ നാസിർ പറഞ്ഞു. പരിശോധനകളുടെ ഫലം ഉടനടി തന്നെ നൽകും. ഇതിനായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും വിമാനത്താവളത്തിൽ സജ്ജമാണെന്നും മർവാൻ നാസിർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...