2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്സ് പുറത്ത് വിട്ടു. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ നാല് ഇന്ത്യൻ വനിതകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം പട്ടികയിൽ 32-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രിയാണ് ഇന്ത്യൻ വനിതകളിൽ ഒന്നാം സ്ഥാനത്തുള്ളത്. ബിയോൺസ് (റാങ്ക് 36), റിഹാന (റാങ്ക് 74), ഡോണ ലാംഗ്ലി (റാങ്ക് 54) തുടങ്ങിയ പ്രമുഖ സ്ത്രീകളെക്കാൾ ഉയർന്ന റാങ്കിലാണ് നിർമ്മല സീതാരാമൻ. കൂടാതെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മസുംദാർ-ഷാ (റാങ്ക് 76), എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യക്കാർ.
2023 ലെ ശക്തരായ വനിതകളുടെ ഫോർബ്സ് പട്ടിക
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഏറ്റവും ശക്തയായ വനിത. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മൂന്നാം സ്ഥാനം നേടി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജെയ്ൻ ഫ്രേസർ, മെലിൻഡ ഗേറ്റ്സ് എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് വനിതകൾ.