സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസർ എസ്കെ വസന്തന്. ഡോ അനിൽവള്ളത്തോൾ, ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമൻ, സിപി അബൂബക്കർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരള സാംസ്കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, കൂടിയല്ലാ ജനിക്കുന്ന നേരത്ത്, പടിഞ്ഞാറൻ കാവ്യമീമാംസ, സാഹിത്യസംവാദങ്ങൾ തുടങ്ങിയവാണ് പ്രധാനപുസ്തകങ്ങൾ.