യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ ഇത്തിഹാദ് എയർലൈൻസ്; കഴിഞ്ഞ വർഷം സഞ്ചരിച്ചത് 1.4 കോടി പേർ

Date:

Share post:

യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലെത്തി ഇത്തിഹാദ് എയർലൈൻസ്. കഴിഞ്ഞ വർഷം ഇത്തിഹാദ് എയർലൈൻസിൽ യാത്ര ചെയ്തത് 1.4 കോടി യാത്രക്കാരാണെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തേതിനേക്കാൾ 40 ശതമാനം യാത്രക്കാരുടെ എണ്ണത്തിലാണ് വർധനവുണ്ടായിരിക്കുന്നത്.

15 പുതിയ സർവീസുകൾ ആരംഭിച്ചതോടെ ഇത്തിഹാദിൻ്റെ ജനപ്രീതി കൂടുതൽ വർധിച്ചു എന്നുവേണം പറയാൻ. സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങൾ എയർലൈൻസ് സ്വന്തമാക്കിയിരുന്നു. ഈ വർഷം യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത്‌ 1.9 കോടി പേരാണ്. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. 20 ലക്ഷം പേരാണ് എയർ അറേബ്യയിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തിരിക്കുന്നത്. 28 വിമാനത്താവളങ്ങളിലേക്കാണ് എയർ അറേബ്യ സർവീസ് നടത്തിയത്. 30 ലക്ഷം പേരാണ് വിസ് എയറിൽ യാത്ര ചെയ്‌തത്‌. ഈ വർഷം യാത്രക്കാരുടെ എണ്ണം 40 ലക്ഷം ആയി വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...