ചില വിമാനങ്ങളിൽ യാത്രക്കാർക്ക് വൈഫൈ, മൊബൈൽ കണക്റ്റിവിറ്റി തടസ്സം നേരിടേണ്ടി വരുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഉപഗ്രഹ പ്രശ്നം കാരണം ചില എ 380 ഫ്ലൈറ്റുകളിലെ സേവനങ്ങളെയും ബാധിക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി. 2023 മെയ് മാസത്തിലാണ് എമിറേറ്റ്‌സ് സ്കൈവാർഡിൽ സൈൻ അപ്പ് ചെയ്‌താൽ എല്ലാ ക്ലാസുകളിലെയും എമിറേറ്റ്‌സ് യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള സൗജന്യ കണക്റ്റിവിറ്റി ആസ്വദിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രഖ്യാപിച്ചത്.
ഓരോ ആഴ്ചയും 30,000 ഇക്കണോമി ക്ലാസ് യാത്രക്കാരെ കോംപ്ലിമെന്ററി ഓൺബോർഡ് വൈ-ഫൈയിലേക്ക് കണക്‌റ്റ് ചെയ്യുന്നതിൽ ഈ വികസനം കാരണമായി. സൗജന്യ കണക്റ്റിവിറ്റിയിലെ വർദ്ധനവിന് പ്രതിമാസം 450,000 ശരാശരി ഉപയോക്താക്കളുള്ള എമിറേറ്റ്‌സിന്റെ യാത്രക്കാർ നല്ല സ്വീകാര്യത നേടിയിരുന്നു. 2023 ൽ യാത്രക്കാരുടെ ഉപയോഗത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനം വർദ്ധനവും ഉണ്ടായി.
നിയന്ത്രണത്തിന് പുറത്തുള്ള ഒരു ഉപഗ്രഹ പ്രശ്നം കാരണം ചില A380 ഫ്ലൈറ്റുകളിൽ ഉപഭോക്തൃ വൈഫൈയും മൊബൈൽ സേവനവും ലഭ്യമായേക്കില്ല. ഈ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഉടൻ തന്നെ വീണ്ടും ഓൺലൈനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് എയർലൈൻ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പങ്കുവച്ച പ്രസ്താവനയിലൂടെ അറിയിച്ചു.